2015, ജനുവരി 22, വ്യാഴാഴ്‌ച

'പഥ്യമില്ലെങ്കിൽ രോഗിക്കു ഫലമെന്തൗഷധത്തിനാൽ'

  • ഔഷധം ഉപയോഗിക്കുമ്പോൾ അതിൽ വിശ്വാസം ഉണ്ടായിരിക്കണം.
  • ചില മരുന്നുകളുടെ പ്രത്യേക സ്വഭാവം നിമിത്തം അവയ്ക്ക് വിരുദ്ധങ്ങളായവ ഒഴിവാക്കുകയും, അവയുടെ ശക്തി വർദ്ധിപ്പിക്കുന്ന ചിലത്  യോജിപ്പിക്കുകയും ചെയ്യുന്നതാണ്‌  പഥ്യത്തിന്റെ ഉദ്യേശം.
  • മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശരിയായ ഗുണം കിട്ടുവാനും, ദോഷം വരാതിരിക്കുവാനും മരുന്നുകളുടെ അളവും ഉപയോഗരീതിയും തീർച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
  • നിശ്ചയിച്ച പഥ്യക്രമത്തിൽ അസാധ്യമായി വല്ലതും തോന്നുന്നുണ്ടെങ്കിൽ വൈദ്യനെ അറിയിച്ച് വേണ്ട ഭേദഗതി വരുത്തേണ്ടതാകുന്നു.
  • പരിഭ്രമം കൊണ്ടോ വ്യസനംകൊണ്ടോ ഉള്ളതിലധികം നടിക്കുകയോ പറയുകയോ, അല്ലെങ്കിൽ ധൈര്യം കൊണ്ടോ മടികൊണ്ടോ ലജ്ജകൊണ്ടോ പറയാതിരിക്കുകയോ ചെയ്യുന്നത് വലിയ അബദ്ധമാകുന്നു.
  • ഔഷധങ്ങൾ സേവിച്ചിട്ടുള്ള ഗുണദോഷങ്ങൾ ഇടയ്ക്കിടെ വൈദ്യനെ ധരിപ്പിക്കണം.
  • രോഗം ആശ്വാസപ്പെട്ടാലും വേഗത്തിൽ പഥ്യനിഷ്കർഷ മാറ്റിപ്പോകരുത്. അങ്ങിനെ ചെയ്യുന്നത് വൈദ്യന്റെ സമ്മതത്തോടു കൂടി മാത്രമേ പാടുള്ളൂ.

കൂടുതൽ ആയുർവേദ ചികിത്സകളെ കുറിച്ചറിയാൻ ഞങ്ങളെ ബന്ധപ്പെടുക

Dr. R S റോയ്
അമൃത ആയുർവേദ ഡർമറ്റോളജി ഹോസ്പിറ്റൽ
www.drrsroy.com
drroyrs@gmail.com